App Logo

No.1 PSC Learning App

1M+ Downloads
ലാറ്റിൻ പദമായ 'ഫാസസ്' എന്ന വാക്കിന്റെ അർഥം എന്താണ്?

Aഒരു കെട്ട് ദണ്ഡയും അതിൻറെ മുകളിൽ മഴുവും

Bഇരു തല മൂർച്ചയുള്ള വാൾ

Cനീതി ദേവതയുടെ തുലാസ്

Dഇവയൊന്നുമല്ല

Answer:

A. ഒരു കെട്ട് ദണ്ഡയും അതിൻറെ മുകളിൽ മഴുവും

Read Explanation:

ഫാസിസം

  • ഒന്നാം ലോക യുദ്ധത്തിനെ തുടർന്നുണ്ടായ രാഷ്ട്രീയ സാമ്പത്തിക അനിശ്ചിതത്വത്തെ ചൂഷണം ചെയ്ത് തീവ്രദേശീയ വാദത്തിൽ അധിഷ്ഠിതമായ രൂപം കൊണ്ട ആശയമാണ് ഫാസിസം.
  • ഫാസിസം എന്ന ആശയം രൂപം കൊണ്ടത് ഇറ്റലിയിലാണ് 
  • ഇറ്റലിയിൽ ബനിറ്റോ മുസോളിനിയാണ് ഫാസസിസ്റ്റ് പാർട്ടി രൂപീകരിച്ചത്. 
  • ഫാസിസത്തിന്റെ ജർമ്മൻ രൂപമാണ് നാസിസം 
  • ലാറ്റിൻ പദമായ 'ഫാസസ്'  എന്ന വാക്കിൽ നിന്നാണ് ഫാസിസം എന്ന വാക്ക് രൂപം കൊണ്ടത്.
  • ഇതിൻറെ അർത്ഥം "ഒരു കെട്ട് ദണ്ഡയും അതിൻറെ മുകളിൽ മഴു"വും എന്നാണ്,പുരാതന റോമിലെ അധികാരം ചിഹ്നമായിരുന്നു ഇത്.

Related Questions:

രണ്ടാം ലോകമഹായുദ്ധസമയത്ത് നാസികൾ ആറ് ദശലക്ഷം ജൂതന്മാരെ ആസൂത്രിതമായി ഉന്മൂലനം ചെയ്തത പ്രവർത്തി അറിയപ്പെടുന്നത് ?
സ്പാനിഷ് ആഭ്യന്തരയുദ്ധകാലത്ത് റിപ്പബ്ലിക്കൻ സർക്കാരിനെതിരെയുള്ള നാഷണലിസ്റ്റ് വിഭാഗത്തിന്റെ കലാപത്തിന് നേതൃത്വം നൽകിയ ജനറൽ?

പ്രീണന നയവുമായി ബന്ധപ്പെട്ട് ഇനിപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി?

  1. ബ്രിട്ടീഷ് പ്രധാനമന്ത്രി നെവിൽ ചേംബർലെയ്ൻ പ്രീണനത്തിൻ്റെ ശക്തമായ വക്താവായിരുന്നു
  2. ഒന്നാം ലോക യുദ്ധത്തിന് ശേഷമുണ്ടായ സോവിയറ്റ് വിരുദ്ധത കാരണം ഫ്രാൻസും പ്രീണന നയം സ്വീകരിച്ചു.
  3. പ്രീണന നയം ഫാസിസ്റ്റ് ശക്തികളെ കൂടുതൽ അക്രമങ്ങളിൽ ഏർപ്പെടാൻ പ്രേരിപ്പിച്ചു.
    രണ്ടാം ലോകമഹായുദ്ധത്തിൽ അവസാനം കീഴടങ്ങിയ രാജ്യം ഏത് ?
    അഡോൾഫ് ഹിറ്റ്‌ലർ ജർമ്മനിയുടെ ചാൻസിലാറായി നിയമിതനായ വർഷം ?